ഫേസ്ബുക്ക്-ബ്ലോഗ്-പ്ലസ്സാദികളില്‍ ഏതെങ്കിലും ഇടതന്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കിയാലോ, ഒരു കാര്യം പറഞ്ഞ് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാലോ ഉടനെ മാര്‍ക്കറ്റ്-ബോയ്സ്* പ്രത്യക്ഷപ്പെട്ട് വിളിച്ച് കൂവും "താത്വിക അവലോകനം, താത്വിക അവലോകനം" എന്ന്. ആ കൂവല്‍ കേട്ടാല്‍ പിന്നെ ഇടതന്‍ കമാന്ന് മിണ്ടരുത്! അതാണ് അലിഖിത നിയമം. ഇനി അഥവാ മിണ്ടിയാല്‍ ഉടനെ മാര്‍ക്കറ്റ്-ബോയ്സ് ചോദിക്കും "പോളണ്ടില്‍ എന്തു സംഭവിച്ചു?".